വിജയ് കെ ഗോഖലെ വിദേശകാര്യ സെക്രട്ടറി
BY sruthi srt2 Jan 2018 4:16 AM GMT
X
sruthi srt2 Jan 2018 4:16 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി വിജയ് കെ ഗോഖലെയെ നിയമിച്ചു. എസ് ജയശങ്കറിനു പകരക്കാരനായാണ് ചൈനയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി കൂടിയായ ഗോഖലെ സ്ഥാനമേല്‍ക്കുന്നത്.
ദോക്ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതില്‍ ഗോഖലെ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിദേശകാര്യ വകുപ്പില്‍ ധനകാര്യ ചുമതലയുള്ള സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. വിദേശകാര്യ സെക്രട്ടറിസ്ഥാനത്തേക്കുള്ള നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി. 2015 ജനുവരി 29നാണ് എസ് ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഗോഖലെയുടെ നിയമനം.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT