wayanad local

വാഹന ഉടമകള്‍ക്ക് ഡ്രൈവറുടെ സേവനം ലഭ്യമാക്കി കോള്‍ ഡ്രൈവേഴ്‌സ്

കല്‍പ്പറ്റ: വാഹനം ഉണ്ടായിട്ടും െ്രെഡവര്‍ ഇല്ലാതെ വിഷമിക്കുന്നവര്‍ക്ക് ഡ്രൈവറുടെ സേവനം ലഭ്യമാക്കി കോള്‍ ഡ്രൈവേഴ്‌സ് സ്ഥാപനം ഇന്നുമുതല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതുതരം മോഡല്‍ വാഹനവും ഓടിക്കാന്‍ പരിചയമുള്ള ഡ്രൈവര്‍മാരുടെ ദിവസവേതനത്തിലും മണിക്കൂര്‍ വ്യവസ്ഥയിലും കിലോമീറ്റര്‍ അടിസ്ഥാനത്തിലും സേവനമാണ് കോള്‍ ഡ്രൈവേഴ്‌സ് ലഭ്യമാക്കുന്നത്. വാഹന ഉടമകള്‍ ഇല്ലാതെയും പൂര്‍ണ ഉത്തരവാദിത്തത്തോടെയും ഇന്ത്യയില്‍ എവിടെയും വാഹനം എത്തിച്ചു നല്‍കുകയും അപകടങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കും.
ചുരുങ്ങിയത് രണ്ടു മണിക്കൂറിന് 250 രൂപയും ഇതിന് പുറമേ ഓരോ മണിക്കൂറിനും 80 രൂപയുമാണ് നല്‍കേണ്ടത്. ടൂര്‍ പാക്കേജുകളില്‍ ദിവസം 1000 രൂപയും കിലോമീറ്റര്‍ വ്യവസ്ഥയില്‍ ആറ് രൂപയുമാണ് ഡ്രൈവര്‍ക്കു നല്‍കേണ്ട തുക. 7593812777 എന്ന് ഫോണ്‍ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ ഡ്രൈവറെ ലഭിക്കും. ഓണ്‍ലൈനായാണ് പണം നല്‍കേണ്ടത്. പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ പോലിസില്‍ റിപോര്‍ട്ട് ചെയ്ത ശേഷം മാത്രം ജോലിക്ക് നിയമിക്കുന്നതിനാല്‍ വാഹന ഉടമകള്‍ക്ക് ആശങ്ക വേണ്ട.
വിവാഹം പോലുള്ള വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ ട്രാഫിക് കണ്‍ട്രോളും വാലറ്റ് പാര്‍ക്കിങ് സംവിധാനവും നല്‍കുമെന്നും ഇവര്‍ പറഞ്ഞു. കോള്‍ ഡ്രൈവേഴ്‌സ് എംഡി എം വി മുജീബ് റഹ്മാന്‍, വി എം നാസര്‍, കെ പ്രബീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it