kozhikode local

വാഴ്‌സിറ്റി കാംപസ്‌ : കച്ചവടം ഒഴിപ്പിച്ചതിനെതിരേ സത്യഗ്രഹസമരം



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ കോ ണ്‍ഗ്രസ്, ലീഗ്, സിപിഎം സര്‍വീസ് സംഘടനകളുടെ സൊസൈറ്റികളുടെ മറവില്‍ നിയമവിരുദ്ധമായി നടത്തിവരുന്ന ക ച്ചവട സ്ഥാപനങ്ങള്‍ സര്‍വകലാശാല അധികൃതര്‍ക്കു തിരിച്ചടിയാവുന്നു. പരീക്ഷാഭവന്‍ കോംപൗണ്ടില്‍ ലീഗ് സര്‍വീസ് സംഘടന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഹോട്ടല്‍ അടപ്പിച്ചതിനെതിരെയാണ് നടത്തിപ്പുകാരനായ ആച്ചപറമ്പി ല്‍ റഹീമും ഭാര്യയും ആറോളം ജീവനക്കാരും ഹോട്ടലിനു മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങിയത്. ലീഗ് സര്‍വീസ് സംഘടനയിലെ ഒരു വിഭാഗം റഹീമിന് പിന്തുണയുമായി രംഗത്തുള്ളപ്പോള്‍ മറുവിഭാഗം ആദ്യത്തെ നടത്തിപ്പുകാരന് ഹോട്ടല്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ്. ഹോട്ടലിലേക്കുള്ള വെള്ള വും വൈദ്യുതിയും വിച്ഛേദിച്ചാണ് ഇവര്‍ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാ ല്‍ ലീഗ് സര്‍വീസ് സംഘടനയിലെ വിഭാഗീയതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇതില്‍ ഒരു വിഭാഗമറിയാതെ ആദ്യകാല നേതാക്കളില്‍ ചിലര്‍ ഹോട്ടല്‍ നടത്തിപ്പുകാരനില്‍ നിന്നും വന്‍തുക പിരിക്കുന്നതായും മറു വിഭാഗം ആരോപിക്കുന്നു. കാംപസിലെ കച്ചവടം തന്നെ നിയമവിരുദ്ധമായതിനാ ല്‍ കോടതിയെയോ പോലിസി നെയോ സമീപിക്കാന്‍ വയ്യാത്ത ഗതികേടിലാമ് സൊസൈറ്റി നടത്തിപ്പുകാര്‍. ഹോട്ടല്‍ കച്ചവടത്തില്‍ നിന്നുള്ള ലാഭം ഏറെയുള്ളതിനാല്‍ ഇതൊഴിവാക്കിക്കൊടുക്കാനും നടത്തിപ്പുകാരന്‍ തയ്യാറല്ല.  ലീഗിന്റേയും കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും സൊസൈറ്റി പുറത്തുള്ളവര്‍ക്ക് സ്വകാര്യ ക്വട്ടേഷന്‍ അനുസരിച്ച് ഹോട്ടലുകള്‍ വാടകക്ക് നല്‍കിയിരിക്കയാണ്.
Next Story

RELATED STORIES

Share it