kannur local

വായന ദിനം : സ്വദേശാഭിമാനിയുടെ ദൃഢപ്രതിജ്ഞയോടെ വായന വാരാചരണത്തിനു തുടക്കം



കണ്ണൂര്‍: ഈശ്വരന്‍ തെറ്റുചെയ്താലും താനത് റിപോര്‍ട്ട് ചെയ്യുമെന്ന സ്വദേശാഭിമാനി എ രാമകൃഷ്ണപിള്ളയുടെ ദൃഢപ്രതിജ്ഞ ഏറ്റുചൊല്ലി ജില്ലയില്‍ വായന വാരാചരണത്തിന് തുടക്കം. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്്കൂളില്‍ പി കെ ശ്രീമതി എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി പകര്‍ന്നു നല്‍കിയ നിശ്ചയദാര്‍ഢ്യവും വായനയും അറിവും എക്കാലവും പുതുതലമുറക്ക് പ്രചോദനം നല്‍കുന്നതാണെന്നു അവര്‍ പറഞ്ഞു. തെറ്റിനെ ആര് തുണച്ചാലും എതിര്‍ക്കുകതന്നെ ചെയ്യുമെന്ന അദ്ദേഹത്തിന്റെ അനുഭവം വലിയ പാഠമാണ്. പരന്ന വായനയാണ് പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള പ്രധാന ആയുധമെനനും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. വിദ്യാ—ഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജന്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിഎന്‍ പണിക്കര്‍ അുസ്മരണ പ്ര—ഭാഷണം കാരയില്‍ സുകുമാരന്‍ നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇന്നലെ വായനാദിന പ്രതിജ്ഞയെടുത്തു. സ്‌കൂളുകള്‍, വായനശാലകള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി പരിപാടികള്‍ നടക്കും. പിഎന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ 7ന് ഐവി ദാസിന്റെ ജന്‍മദിനം വരെയാണ് വായനാപക്ഷാചരണമായി ആഘോഷിക്കുന്നത്. വിവിധ വായനശാലകളില്‍ അക്ഷരദീപം തെളിയിച്ചു. മൊകേരി: പാനൂര്‍ ഉപജില്ലാതല ഉദ്ഘാടനം മൊകേരി ഈസ്റ്റ് യുപിസ്‌കൂളില്‍ സാഹിത്യകാരന്‍ കടത്തനാട് നാരായണന്‍ നിര്‍വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് കെ പി ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വല്‍സന്‍, എഇഒ സികെ സുനില്‍കുമാര്‍, ബിപിഒ എം പി പ്രദീപന്‍, കെ പി പ്രദീപ്കുമാര്‍, കെ ദിപിന്‍, ഉമാ രാഹുലന്‍, എന്‍ പി ശശികുമാര്‍, വി പി റീജ, കെ കൃഷ്ണന്‍, കെ വി സിന്ധു, ടി കെ ബീന, പി ബീന സംസാരിച്ചു. കെജിവിഭാഗം വിദ്യാര്‍ഥികള്‍ ഒരുക്കിയ കുഞ്ഞു പുസ്തകശേഖര പ്രദര്‍ശനവും നടന്നു.ചെണ്ടയാട്: അബ്ദുറഹ്്മാന്‍ സ്മാരക യുപി സ്‌കൂളില്‍ എഇഒ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.  മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ മാവിലേരി ഗോപാലനെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സോമന്‍ ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥിനി ജൂന വേണുഗോപാലിനു ബിപിഒ പ്രദീപന്‍ ഉപഹാരം നല്‍കി. സ്‌കൂള്‍ വികസന സമിതിക്ക് വേണ്ടി സഹ്‌റ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നല്‍കിയ ഗ്രീന്‍ ബോര്‍ഡുകള്‍ ഡയറക്ടര്‍ സയ്യിദ് മുഹമ്മദ് മഖ്ദൂമിന് വേണ്ടി സഹ്‌റ പ്രതിനിധി മുഹമ്മദലിയില്‍ നിന്ന് എഇഒ സുനില്‍ കുമാര്‍ ഏറ്റുവാങ്ങി. പ്രഥമാധ്യാപകന്‍ എം പി വിനോദന്‍ അധ്യക്ഷത വഹിച്ചു. കെ പി എ റഹീം, ടി ജോഷി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്ല സംസാരിച്ചു.വാരം: യുപി സ്‌കൂളില്‍ വായനാ വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ചക്കരക്കല്ല് എസ്‌ഐ പി ബിജു നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ്് ജി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി വി രാജേന്ദ്രന്‍, എം പ്രീന, പി കെ മുഹമ്മദലി, ടി സുരേശന്‍, കെ വി രാധാമണി, കെ തുഷാര്‍ സംസാരിച്ചു.മട്ടന്നൂര്‍: എടയന്നുര്‍ തെരൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ പിഎം ജയശ്രീ ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുല്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ പത്മാവതി, പി വി സഹീര്‍, സി പി സലീത്ത്, കെ മുഹമ്മദ് ഫായിസ് സംസാരിച്ചു.
Next Story

RELATED STORIES

Share it