kozhikode local

വാണിമേല്‍ കുടിവെള്ള പദ്ധതി; പൈപ്പുമാറ്റുന്നത് തടഞ്ഞു

വാണിമേല്‍: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം തുടങ്ങിയ കുടിവെള്ള പൈപ്പ് മാറ്റല്‍ നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു. പൈപ്പുമാറ്റുന്നതുമായി ബന്ധപ്പെട്ടു പഞ്ചായത് പ്രസിഡണ്ട് വിളിച്ച യോഗം തീരുമാനമാവാതെ പിരിഞ്ഞു. ഇതോടെ വാണിമേല്‍ കുടിവെള്ള പദ്ധതി അകാല നാശത്തിലേക്കു.ഒന്നര വര്‍ഷം മുമ്പാണ് വാണിമേലിലെ പ്രധാന കുടിവെള്ള പദ്ധതിയായ പാക്കോയി പ്രോജക്ടിന്റെ പ്രധാന പൈപ്പ് മാറ്റാന്‍ പണം അനുവദിച്ചത്.
ചേലമുക്ക് മുതല്‍ കന്നുകുളം വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തെ മണ്‍ പൈപ്പ് മാറ്റാനാണ് പണം അനുവദിച്ചിരുന്നത്. എന്നാല്‍ റോഡ് കീറിമുറിക്കാന്‍ പൊതുമരാമത്തു വകുപ്പിന് അടക്കേണ്ട തുക കുറവായതിനാല്‍ ഒന്നര വര്‍ഷമായി പണി നടക്കാതെ മുടങ്ങിക്കിടക്കുകയായിരുന്നു. 3മാസം മുന്‍പ വാണിമേലില്‍ രൂപീകരിച്ച ജല ഗുണഭോക്താക്കളുടെ കര്‍മസമിതിയുടെ ശ്രമഫലമായി പണി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
നാദാപുരം എംഎല്‍ എയുടെ അധ്യക്ഷതയില്‍ചേര്‍ന്ന നടത്തിയ ചര്‍ച്ചയിലാണ് അടിയന്തരമായി പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പണി തുടങ്ങിയതോടെ ഒരു വിഭാഗം ആളുകള്‍ പണി തടസ്സപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it