Apps & Gadgets

വാട്‌സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷന്‍ നിങ്ങള്‍ക്ക് പണി തരും; ശ്രദ്ധിക്കുക

വാട്‌സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷന്‍ നിങ്ങള്‍ക്ക് പണി തരും; ശ്രദ്ധിക്കുക
X
whatsapp_status_android

ന്യൂയോര്‍ക്ക്: വാട്‌സഅപ്പ് തങ്ങളുടെ എട്ടാം പിറന്നാളില്‍ പ്രഖ്യാപിച്ച പുതിയ ഫീച്ചര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വലിയ തോതില്‍ പണി നല്‍കും.മൈ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സആപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആദ്യം സ്വകാര്യതയായി വച്ചിരുന്ന സ്റ്റാറ്റസ് ഇതോടെ കൂടുതല്‍ പേരിലേക്ക് എത്തും. മുമ്പ് കോണ്ടാക്റ്റ് ലിസ്റ്റും പ്രൊഫൈലും നോക്കുമ്പോള്‍ മാത്രം മറ്റുള്ളവര്‍ കാണുന്ന സ്റ്റാറ്റസ് ഇനി എല്ലാവരും കാണും.
നമ്മുടെ ഫോണിലെ എല്ലാ കോണ്ടാക്റ്റുകളും ഫ്രണ്ട്‌സ് ലിസറ്റില്‍ തനിയെ ചേര്‍ക്കപ്പെടും.നമ്മള്‍ കാണാന്‍ ആഗ്രഹിക്കാത്ത പലരും നമ്മുടെ സ്റ്റാറ്റസ് കാണും. നമ്മള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോയും ഫോട്ടോയും നമ്മള്‍ ആഗ്രഹിക്കാത്തവരിലേക്കും എത്തുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ അപകടകാരിയാണെങ്കിലും ഇതിന് പരിഹാരവും വാട്‌സ്ആപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. നമ്മുടെ സ്റ്റാറ്റസ് ആരെല്ലാം കാണമെന്ന് നമ്മുക്ക് നിശ്ചയിക്കാം. സ്റ്റാറ്റസ് വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളിലെ മെനുവി്ല്‍ സ്റ്റാറ്റസ് പ്രൈവസി സെറ്റിങ്‌സ് കാണാം. ഇതില്‍ നിന്നും നിങ്ങളുടെ സ്റ്റാറ്റസ് ഓഡിയന്‍സിനെ നിങ്ങള്‍ക്ക് നിശ്ചയിക്കാം. കൂടാതെ നമ്മള്‍ പങ്ക് വയ്ക്കുന്ന ഓരോ സ്റ്റാറ്റസിനും 24 മണിക്കൂര്‍ മാത്രമാണ് ആയുസ്സ് .
Next Story

RELATED STORIES

Share it