വറ്റിവരണ്ട പയസ്വിനി പുഴയില്‍ നീരൊഴുക്ക് കൂടി
BY kasim kzm23 March 2018 4:21 AM GMT
kasim kzm23 March 2018 4:21 AM GMT
ബോവിക്കാനം: കടുത്ത വേനല്‍ചൂടില്‍ വറ്റിവരണ്ട പയസ്വിനി പുഴയില്‍ നീരൊഴുക്ക്. കര്‍ണാടകയിലും പരിസരങ്ങളിലും ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചത്.
ഏതാനും ദിവസം മുമ്പ് വരെ കാനത്തൂര്‍ നെയ്യങ്കയം ഭാഗംമുതലുള്ള സ്ഥലങ്ങളില്‍ പുഴ വറ്റിവരണ്ട നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് കര്‍ണാടകയില്‍ പെയ്ത മഴയുടെ വെള്ളം പുഴയില്‍ ഒലിച്ചെത്തിയത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് ആവശ്യമായ ശുദ്ധജലം നല്‍കുന്നത് പയസ്വിനി പുഴയാണ്.
എന്നാല്‍ വേനല്‍കാലങ്ങളില്‍ ഉപ്പുകയറുന്നതോടെ കാ സര്‍കോട് നഗരസഭ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുകലര്‍ന്ന ജലമായിരുന്നു. പുഴയില്‍ നീരൊഴുക്ക് കൂടിയതോടെ ഇപ്രാവശ്യം ഉപ്പുവെള്ളം കുടിക്കേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.എരിയാല്‍: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 2001ലുല്‍ 2015ലും നടന്ന കവര്‍ച്ചകളില്‍ നഷ്ടപെട്ട സ്വര്‍ണാഭരണങ്ങള്‍ ഇടപാടുകാര്‍ക്ക് തിരിച്ച് നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.
ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട സ്വര്‍ണം മുഴുവന്‍ ഉടന്‍ തിരിച്ച് നല്‍കുക, ബാങ്കിന്റെ മുന്‍ സെക്രട്ടറിക്കെതിരേ സമഗ്ര അന്വേഷണം നടത്തുക, കവര്‍ച്ഛാ കേസുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
എരിയാല്‍ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, മുജീബ് കമ്പാര്‍, കെ ബി കുഞ്ഞാമു, ഖലീല്‍ എരിയാല്‍, കെ എ അബ്ദുല്ലകുഞ്ഞി, പ്രമീള മജല്‍, റഫീഖ് കുന്നില്‍, നാം ഹനീഫ്, എ കെ ശാഫി, ഹനീഫ് ചേരങ്കൈ, ഉമേഷ് കടപ്പുറം, അസീസ് കടപ്പുറം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എരിയാല്‍ അബ്ദുല്ല, അഷ്‌റഫ് തങ്ങള്‍, നൗഷാദ് എരിയാല്‍, കെ ബി നിസാര്‍, ഉമൈറ ഹബീബ്, മന്‍സൂര്‍ അക്കര, ശംസു മാസ്‌കൊ, ഹനീഫ കടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT