wayanad local

വയലില്‍ വിത്ത് വിതയ്ക്കാന്‍ പോലും വെള്ളമില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍



നടവയല്‍: ഇടമുറിയാതെ പെയ്തിറങ്ങിയ മഴ വയലിന്റെ നാടായ വയനാട്ടില്‍ ഓര്‍മകളിലേക്ക്. ജൂണ്‍, ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കൊടും വേനലില്‍ ഇത്തവണ പുഞ്ചകൃഷി മുടങ്ങിയപ്പോഴും കൃഷിക്കാര്‍ക്ക് നഞ്ചകൃഷിയിലായിരുന്നു പ്രതീക്ഷ. എന്നാല്‍, മഴക്കാലം ചതിച്ചതു കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ്. അരി വില ദിവസം തോറും കുതിച്ചു കയറുമ്പോഴും സ്വന്തമായുള്ള വയലിലും വയല്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യാമെന്ന പ്രതീക്ഷ മഴയില്ലാത്തതിനെ തുടര്‍ന്ന് അസ്ഥാനത്തായി. പൂതാടി, പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ പ്രധാന പാടശേഖരങ്ങളായ കാവടം, മാത്തൂര്‍വയല്‍, പേരൂര്‍, പൂതാടി കോട്ടവയല്‍, വരദൂര്‍, നീരട്ടാടി ഭാഗങ്ങളിലെ വയലുകളില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വിത്ത് വിതയ്ക്കാന്‍ പോലും കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധ പാടശേഖര സമിതികളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ മഴ പെയ്യുന്നതു പ്രതീക്ഷിച്ച് കഴിയുകയാണ്. ജലസേചന സൗകര്യമുള്ള വയലില്‍ പോലും ഇത്തവണ കൃഷിയിറക്കാന്‍ കര്‍ഷകര്‍ ഭയപ്പെടുന്നു.
Next Story

RELATED STORIES

Share it