Kottayam Local

വനിതാ സമരത്തിന് പി സി ജോര്‍ജിന്റെ പിന്തുണ



കുമരകം: കരിയില്‍ ഹരിജന്‍ കോളനിയിലേക്കു ഗതാഗതയോഗ്യമായ പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോളനിയിലെ വനിതകള്‍ ഇന്നലെ നടത്തിയ പെമ്പിളൈ ഒരുമ നിരാഹാര സമരത്തില്‍ പ്രതിഷേധം ഇരമ്പി. സമരത്തില്‍ പങ്കാളിയാകാന്‍ പി സി ജോര്‍ജ് എത്തിയതോടെ സമരക്കാര്‍ ആവേശ ഭരിതരായി. വര്‍ഷങ്ങളായി അധികൃതരുടെ അവഗണനമൂലം പാലം പണിനടക്കാഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ സമരം. ഇതേ ആവശ്യത്തിനായി മെത്രാന്‍ കായല്‍ കൊയ്ത്ത് ഉല്‍സവനാളില്‍ സമരം നടത്തിയ 40 പേരെ പ്രതികളാക്കി പോലിസ് അകാരണമായി കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്കായി പി സി ജോര്‍ജ് എംഎല്‍എ ധനമന്ത്രി തോമസ് ഐസക്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് പോലിസ് കേസ് പിന്‍വലിക്കാനും, പാലം പണിക്കു വേണ്ട ഫണ്ട് അനുവദിക്കാനും മന്ത്രി ഉറപ്പ് നല്‍കിയതായി ഫോണിലൂടെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it