Flash News

ലൗ ജിഹാദ് കൊല: ശംഭുലാലിന് സംഭവിച്ചത് അബദ്ധം; കൊലയാളിയെ ന്യായീകരിച്ച് പൊലിസ്

ലൗ ജിഹാദ് കൊല: ശംഭുലാലിന് സംഭവിച്ചത് അബദ്ധം; കൊലയാളിയെ ന്യായീകരിച്ച് പൊലിസ്
X
രാജസ്ഥാന്‍: കഴിഞ്ഞ ദിവസം ലൗ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടെരിച്ച മുഹമ്മദ് അഫ്രാസുലിന്‍ കൊലപാതകത്തില്‍ ശംഭുലാലിനെ ന്യായീകരിച്ച് രാജസ്ഥാന്‍ പൊലിസ് സൂപ്രണ്ട്. ആളുമാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് സൂപ്രണ്ട് രാജേന്ദര്‍ റാവു പറഞ്ഞു.



തന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയ്ക്ക് എന്നയാളെയാണ് ശംഭുലാല്‍ കൊല്ലാനായി പദ്ധതിയിട്ടിരുന്നത്. അതിനിടയില്‍ ആളുമാറിയാകാം അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലിസ് സുപ്രണ്ട് രാജേന്ദ്ര റാവു പറഞ്ഞത്.

കൊലപാതകത്തിന് മുമ്പ് ജാല്‍ചക്കി മാര്‍ക്കറ്റിലെത്തിയ ശംഭുലാല്‍ അജു ഷെയ്ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മറ്റ് തൊഴിലാളികളില്‍ നിന്ന് ഷെയ്ക്കിന്റെ ഫോണ്‍ നമ്പര്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ക്കിന്റെ നമ്പറിന് പകരം അറിയാതെ അഫ്രാസുലിന്റെ നമ്പര്‍ ആണ് തൊഴിലാളികള്‍ ശംഭുലാലിന് നല്‍കിയത്. ഇതാണ് ആളുമാറിയുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.

കെട്ടിടനിര്‍മ്മാണത്തിനാണെന്ന വ്യാജേന അഫ്രാസുലിനെ ശംഭുലാല്‍ വിളിച്ചിരുന്നു. ബംഗാളില്‍ നിന്നും ജോലിക്കായെത്തിയ തൊഴിലാളിയാണ് അഫ്രാസുലിന്‍. ഇതേതുടര്‍ന്ന് ജോലിക്കായെത്തിയ അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തുകയാണുണ്ടായത് എന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ ശംഭുലാലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശംഭുലാലിനെ ന്യായീകരിച്ച് എത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it