ലോക അഴിമതി വിരുദ്ധദിനം ആചരിച്ചു
BY kasim kzm10 Dec 2017 2:24 AM GMT
kasim kzm10 Dec 2017 2:24 AM GMT
കോഴിക്കോട്: ലോക അഴിമതി വിരുദ്ധ ദിനമായ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദിവസവേതന ശുചീകരണ ജീവനക്കാരുടെയും പഴയകാല തൊഴിലാളികളുടെയും സംഘടനയായ അഴിമതി വിരുദ്ധ സമിതി ലോക അഴിമതി വിരുദ്ധദിനം ആചരിച്ചു. അസംഘടിത തൊഴിലാളികളുടെ മേഖലയില്‍ നടക്കുന്ന അഴിമതികളും ക്രമക്കേടുകള്‍ക്കുമെതിരേ യോഗം പ്രതിഷേധിച്ചു. യോഗം സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയകാല ശുചികരണ തൊഴിലാളികള്‍ക്ക് നിയമനങ്ങളില്‍ നിശ്ചിത ശതമാന ക്വാട്ട മാനദണ്ഡമായി നിശ്ചയിച്ച് ജോലി സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ കലക്ടര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് സമിതി ഭാരവാഹികള്‍ നല്‍കിയ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കുക, ആശുപത്രി ദിവസവേതന തൊഴിലാളികളുടെ നിയമനങ്ങളില്‍ ഉദ്യോഗസ്ഥരുടെ സ്വജനപക്ഷപാത സമീപനം അവസാനിപ്പിക്കുക എന്നിവ യോഗം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT