ernakulam local

റോബോട്ടും കാറും വിസ്മയം തീര്‍ത്ത് വിദ്യാര്‍ഥികള്‍

കാലടി: ആദിശങ്കര എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ടും കാറും വിസ്മയമാവുന്നു. പൂര്‍ണമായും വിദ്യാര്‍ഥികള്‍ തന്നെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് റോബോട്ടിനു പിന്നില്‍.
ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റോബോട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 12 അടി ഉയരവും 600 കിലോയോളം ഭാരമുണ്ട് ഈ റോബോട്ടിന്. ഉപയോഗശേഷം നശിപ്പിച്ചുകളയുന്ന വസ്തുക്കള്‍ കൊണ്ടാണ് റോബോട്ട് നിര്‍മിച്ചിരിക്കുന്നത്. വാഹനങ്ങളുടെ എന്‍ജിന്‍, സൈലന്‍സല്‍, പെട്രോള്‍ ടാങ്ക് എന്നിവയെല്ലാം റോബേട്ട് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു. ഒരു മാസത്തോളമെടുത്തു പൂര്‍ത്തിയാക്കുവാന്‍. ഇപ്പോള്‍ നിശ്ചല രൂപമാണ് പൂര്‍ത്തായായിരിക്കുന്നത്. റോബോട്ടിനെ ചലിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ആധുനിക റൈസിങ് കാറിനോട് കിടപിടിക്കുന്നതാണ് നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ചിരിക്കുന്ന കാര്‍. ഏറെക്കാലത്തെ വിദ്യാര്‍ഥികളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വാഹനം നര്‍മിക്കുക എന്നത്. അതിനായി പല വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തു. ആദ്യം കാറിന്റെ ഒരു മാതൃക തയ്യാറാക്കി.
ഡീസല്‍ എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍പിലും പിറകിലും സസ്‌പെന്‍ഷന്‍ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ഡ്രംബ്രക്കാണ് കാറിനുളളതും. 4 ഗിയറുകളാണുള്ളത്. സാധാരണ ഫോര്‍മുല വാഹനങ്ങള്‍ക്ക് റിവേഴ്‌സ് ഗിയര്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇതില്‍ റിവേഴ്‌സ് ഗിയറും ഘടിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ദനക്ഷമതയും ഈ കാറിനുണ്ട്. ഇത്രയും സംവിധാനങ്ങളുളള കാറിന്റെ വിലകേട്ടാല്‍ ഞെട്ടും. വെറും 35000 രൂപ. വാഹന മേളകളിലും മറ്റും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it