റോജേഴ്സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി
BY vishnu vis24 July 2018 6:17 PM GMT
X
vishnu vis24 July 2018 6:17 PM GMT
സൂറിച്ച്: സ്വിസ് സൂപ്പര്‍ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ റോജേഴ്സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നതിന്റെ ക്ഷീണം മാറ്റാനുള്ള വിശ്രമത്തിനായാണ് ടൂര്‍ണമെന്റില്‍ നിന്ന് ഫെഡറര്‍ പിന്മാറിയത്. ഈ സീസണില്‍ ഏഴ് സിംഗിള്‍സ് ടൂര്‍ണമെന്റില്‍ റാക്കറ്റേന്തിയ ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപണിലും റോട്ടര്ഗ്രാം, സ്റ്റുട്ട്ഗര്‍ട്ട് ടൂര്‍ണമെന്റുകളിലും കിരീടം ചൂടിയിരുന്നു. എന്നാല്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ഫെഡറര്‍ പുറത്തായിരുന്നു. അടുത്ത മാസം ടൊറോന്റോയിലാണ് റോജേഴ്സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റ് നടക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT