kozhikode local

റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌

കോഴിക്കോട്: റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഭഷ്യസുരക്ഷാ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ തൂക്കുയന്ത്രം ഇ-പോസ്്് മെഷീനുമായി ബന്ധിപ്പിക്കണമെന്നും ആള്‍ കേരള കണ്‍സ്യൂമര്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പാലാത്ത് ഇമ്പിച്ചിക്കോയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗോഡൗണില്‍ നടക്കുന്ന തൂക്കവെട്ടിപ്പ്്്,കരിഞ്ചന്തവില്‍പ്പന,കയറ്റിറക്ക്് തര്‍ക്കം തുടങ്ങിയ പ്രശ്്്‌നങ്ങള്‍ക്ക്്് ഒന്നിനും പരിഹാരം കാണാതെ സര്‍ക്കാര്‍ അനങ്ങാപാറനയം തുടരുന്നത്് പ്രതിഷേധാര്‍ഹമാണെന്നും റേഷന്‍ ഉപഭോക്താക്കള്‍ക്ക്്് തടസം കൂടാതെ കൃത്യമായ അളവിലും തൂക്കത്തിലും കൃത്യ സമയത്തും സാധനങ്ങള്‍ മുടക്കം കുടാതെ ലഭിക്കാന്‍ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത്് കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ആള്‍ കേരള കണ്‍സ്യൂമര്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പാലാത്ത് ഇമ്പിച്ചിക്കോയ, ജനറല്‍ സെക്രട്ടറി രാജന്‍ താടായും പങ്കെടുത്തു.
ഭാരവാഹികളായി  അഡ്വ:പാലത്ത് ഇബിച്ചിക്കോയ(പ്രസിഡന്റ്്്്്്്്്) ദേവദാസ് കക്കോടി(വൈസ്്് പ്രസിഡന്റ)രാജന്‍ താടായി (ജനറല്‍ സെക്രട്ടറി) സന്തോഷ്്് കൊല്ലമ്പലം(ജോയിന്‍ സെക്രട്ടറി) കെ ബീരാന്‍കുട്ടി(ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു.
Next Story

RELATED STORIES

Share it