kozhikode local

റെയില്‍വേ സ്‌റ്റേഷന്റെ സ്വകാര്യവല്‍ക്കരണം തടയണം: സിപിഎം



കോഴിക്കോട്: കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര-സര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുത്തുതോല്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ മറവില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള നീക്കമാരംഭിച്ചിരിക്കുകയാണ് റെയില്‍വേ അധികൃതര്‍. ഇത് റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നടപടികളുടെ മുന്നോടിയായുള്ള നീക്കമാണ്. പൊതുമേഖലയെയും രാഷ്ട്രസമ്പത്തിനെയും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം.ദക്ഷിണ റെയില്‍വേയ്ക്കു കീഴിലെ കോഴിക്കോട് ചെന്നൈ സ്റ്റേഷനുകളുടെ കൈവശമുള്ള ഭൂമി പാട്ടത്തിനുകൊടുക്കാനുള്ള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട 4.39 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുമെന്നാണ് റെയില്‍വേ അധികൃതര്‍ ടെന്‍ഡര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. പ്രതിദിനം പതിനായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it