Gulf

റിയാദില്‍ പട്ടാപകല്‍ വിദേശിയെ കവര്‍ച്ച ചെയ്തവരെ പിടികൂടി

റിയാദില്‍ പട്ടാപകല്‍ വിദേശിയെ കവര്‍ച്ച ചെയ്തവരെ പിടികൂടി
X

റിയാദ്: പട്ടാപ്പകല്‍ വിദേശിയെ മര്‍ദിച്ച് പണം കവര്‍ന്നവരെ പോലിസ് പിടികൂടി. റിയാദ് നഗരത്തില്‍ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ട പോലിസ് ഊര്‍ജിത അന്വേഷണം നടത്തിയാണ് കുറ്റവാളികളെ വലയിലാക്കിയത്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. മണിക്കൂറുകള്‍ക്കകം പോലിസ് സ്വദേശിയായ പ്രതിയെ പിടികൂടുകയും ചെയ്തു. അതിനിടെ കാറിലെത്തിയ ഒരു സംഘം ഏഷ്യന്‍ വംശജനായ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ ബലമായി പിടിച്ചു കയറ്റിയ സംഘം വിജന പ്രദേശത്ത്  കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. സഹ ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി. ഇയാളുടെ പക്കലുണ്ടായിരുന്ന നാലായിരം റിയാലും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷമാണ് വഴിയില്‍ ഉപേക്ഷിച്ചത്.  സ്ഥാപന ഉടമ ആദില്‍ ജാബിര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ്  പ്രത്യേക സംഘം രൂപീകരിച്ചു അന്യോഷണമാരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനകം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. പണം കൈയില്‍ സൂക്ഷിച്ച് നടക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരാവുന്നവര്‍ ഉടന്‍ 999 എന്ന പട്രോളിങ് പോലിസിനെ വിവരം അറിയിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it