World

റഷ്യ: പെന്‍ഷന്‍ പരിഷ്‌കരണം; എതിര്‍പ്പുമായി പ്രതിപക്ഷം

മോസ്‌കോ: റഷ്യയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ജനവിരുദ്ധ പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ പ്രതിഷേധിക്കാന്‍ ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ടു നിയമവിരുദ്ധമായി പ്രതിഷേധ പ്രകടനം നടത്തിയതിനു പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് ഒരുമാസമാണ് ജയില്‍ശിക്ഷ ലഭിച്ചത്. നാവല്‍നിയുടെ സംഘം പുടിന്റെ ഭരണത്തിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ അനുകൂലിച്ചു നിരവധി ആളുകളും സംഘടനകളും രംഗത്തെത്തി. മേയര്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ പ്രതിഷേധ പ്രകടനം നടത്താന്‍ പ്രതിഷേധക്കാര്‍ അനുമതിക്ക് സമീപിച്ചെങ്കിലും അധികൃതര്‍ സമ്മതം നല്‍കിയിരുന്നില്ല. നിയമവിരുദ്ധമായി പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതേസമയം, മേയര്‍ തിരഞ്ഞെടുപ്പില്‍ ക്രിമിലിന്‍-ലോയല്‍ സ്ഥാനാര്‍ഥികള്‍ ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. മോസ്‌കോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുടിന്റെ സഖ്യകക്ഷിയായ സെര്‍ജി സോബിയന് വിധി അനുകൂലമാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it