World

റഷ്യന്‍ അംബാസഡറെ ഇയു തിരിച്ചുവിളിച്ചു

ബ്രസ്സല്‍സ്: ബ്രിട്ടനില്‍ ചാരനുനേരേ രാസവസ്തു പ്രയോഗിച്ചതിന് പിന്നില്‍ റഷ്യയാവാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കി യൂറോപ്യന്‍ യൂനിയന്‍ റഷ്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു. സംഭവത്തിനു പിന്നില്‍ മറ്റു ശക്തികളില്ലെന്നും യുറോപ്യന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും ആരോപിക്കുന്നത്്. എന്നാല്‍, ആരോപണം റഷ്യന്‍ വിരുദ്ധ ശക്തികളുടെ പ്രചാരണമാണെന്നാണ് റഷ്യയുടെ വാദം. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.  അതേസമയം, രാസവസ്തു പ്രയോഗത്തില്‍ പരിക്കേറ്റ് അവശനിലയില്‍ സലിസ്ബറി  ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ നിക് ബെയ്‌ലി ആശുപത്രി വിട്ടു. ആക്രമണം തന്നെ പൂര്‍ണമായും തകര്‍ത്തതായി ബെയ്‌ലി പറഞ്ഞു.
മാര്‍ച്ച് നാലിനാണ് സലിസ്ബറിയില്‍ മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ ജൂലിയക്കും നേരെ രാസവസ്തു പ്രയോഗിച്ചത്. സ്‌ക്രിപാലിന്റെയും മകളുടെയും നില ഗുരുതമായി തുടരുകയാണ്.
Next Story

RELATED STORIES

Share it