രാമചന്ദ്ര ഗുഹ ബിസിസിഐ അംഗത്വം രാജിവച്ചു
BY fousiya sidheek2 Jun 2017 3:15 AM GMT
fousiya sidheek2 Jun 2017 3:15 AM GMT
ന്യൂഡല്‍ഹി: ചരിത്രകാരനായ രാമചന്ദ്ര ഗുഹ ബിസിസിഐയുടെ ഭരണസമിതി അംഗത്വം രാജിവച്ചു. സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളായിരുന്നു ഗുഹ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്്ക്കുന്നതെന്ന് ഗുഹ അറിയിച്ചു.ഗുഹയുടെ രാജി സുപ്രിംകോടതി സ്വീകരിച്ചാല്‍ മാത്രമേ സ്ഥാനം ഒഴിയാനാകൂ. അടുത്തമാസം സുപ്രിംകോടതി ഗുഹയുടെ രാജി പരിഗണിക്കും. ആര്‍ എം ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനുവരി 30നാണ് സുപ്രിംകോടതി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ചെയര്‍മാനാവുന്ന നാലംഗഇടക്കാല സമിതിയെ നിയോഗിച്ചത്. ഐഡിഎഫ്‌സി എംഡി വിക്രം ലിമയെ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT