Kottayam Local

രഷറികള്‍ ആധുനികവല്‍ക്കരിക്കും : മന്ത്രി ഡോ. തോമസ് ഐസക്



കോട്ടയം: ട്രഷറികളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനു ട്രഷറി ആധുനികവല്‍ക്കരണവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ആരംഭിച്ചതായി മന്ത്രി ഡോ. ടിഎം തോമസ് ഐസക്. പയ്യാനി മണ്ഡപം കോംപ്ലക്‌സില്‍ ആരംഭിച്ച അയര്‍ക്കുന്നം ട്രഷറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഇടപാടുകാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാന്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. വൈദ്യുതി ബില്‍, വെള്ളക്കരം, സ്‌കൂള്‍ ഫീസ് തുടങ്ങിയ അടയ്ക്കുന്നതിനും സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിനുമുള്ള സൗകര്യങ്ങള്‍, സേവിങ്‌സ് ബാങ്കിന് എടിഎം എന്നിവ ട്രഷറികളില്‍ ഏര്‍പ്പെടുത്തും. ശോച്യാവസ്ഥയിലുള്ള ട്രഷറി കെട്ടിടങ്ങള്‍ നവീകരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് പുതിയ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സഹായം നല്‍കും. ഉപഭോക്തൃസൗഹൃദവും വയോജനസൗഹൃദവുമായ സൗകര്യങ്ങള്‍ ട്രഷറികളിലൊരുക്കും. വിജയപുരം, കിടങ്ങൂര്‍, മണര്‍കാട്, കൂരോപ്പട അയര്‍ക്കുന്നം ഗ്രാമപ്പഞ്ചായത്തുകളിലെ പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാരുമായി ഇടപാട് നടത്തുന്ന പൊതുജനങ്ങള്‍ക്കും പുതിയ ട്രഷറിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ ടിടി ശശീന്ദ്രനാഥ് (പള്ളം), മാത്തച്ചന്‍ താമരശ്ശേരി (പാമ്പാടി), കുഞ്ഞ് പുതുശ്ശേരി (കൂരോപ്പട), ലിസി ഏബ്രഹാം (കിടങ്ങൂര്‍), ലിസി ചെറിയാന്‍ (മണര്‍കാട്), സിസി ബേബി (വിജയപുരം) ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അയര്‍ക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജയ്‌മോന്‍, ജില്ലാ ട്രഷറി ഓഫിസര്‍ കെആര്‍ ശ്രീലത സംസാരിച്ചു. ട്രഷറി ഡയറക്ടര്‍ ജെസി ലീല റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it