Flash News

രണ്ടര വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല ബാധിച്ചല്ല

രണ്ടര വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല ബാധിച്ചല്ല
X


കോഴിക്കോട്: രണ്ടു വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല ബാംക്ടീരിയ ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. സിയാന്റെ മരണ കാരണം ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണ് വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it