രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവരോട് സര്‍ക്കാര്‍ അനാദരവു കാണിക്കുന്നു: മജീദ് ഫൈസി

കൊച്ചി: പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞവരോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവു കാണിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുല്‍ മജീദ് ഫൈസി. മൂന്നുപേരെ രക്ഷപ്പെടുത്തുന്നതിനുള്ള തീവ്രശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ഇടപ്പള്ളി വട്ടേകുന്നം സ്വദേശി വേഴാപ്പിള്ളി അബ്ദുല്‍ ജലീലിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ജലീലിന്റെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രിമാരോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ സമയം കണ്ടെത്തിയിട്ടില്ല. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് മാന്യമായ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അബ്ദുല്‍ ജലീലിന്റേതടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും 10 ലക്ഷം രൂപ വീതം ആശ്വാസ ധനസഹായമായി അനുവദിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ജില്ലാ ഖജാഞ്ചി സുധീര്‍ ഏലൂക്കര, കളമശ്ശേരി മണ്ഡലം പ്രസിഡന്റ്് സി എസ് ഷാനവാസ്, സെക്രട്ടറി സിയാദ് ഉളിയന്നൂര്‍, എറണാകുളം മണ്ഡലം പ്രസിഡന്റ്് ഹാരിസ് ഉമര്‍, സെക്രട്ടറി സലീം, ബ്രാഞ്ച് ഭാരവാഹികളായ അനീസ്, റഷീദ് എന്നിവരും അബ്ദുള്‍ മജീദ് ഫൈസിക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it