Alappuzha local

രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അനുമോദിച്ചു

അമ്പലപ്പുഴ: എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വളഞ്ഞ വഴി ഓഫിസില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനും, അനുമോദനവും സംഘടിപ്പിച്ചു. മഴക്കെടുതി മൂലം പ്രളയത്തില്‍പ്പെട്ടവരെ രക്ഷിച്ച എസ്ഡിപിഐ ആര്‍ ജി ടീം, വള്ളം, ലോറി തടങ്ങിയവ കൊടുത്തു സഹായിച്ചവര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെയാണ് യോഗത്തില്‍ അനുമോദിച്ചത്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കന്‍ പ്രദേശങ്ങളായ പള്ളാത്തുരുത്തി, ചുങ്കം, നെടുമുടി, കൈനകരി, വൈശ്യം ഭാഗം, കഞ്ഞിപ്പാടം, എടത്വാ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വള്ളത്തില്‍ 500ലധികം ആളുകളെയും, വാഹനങ്ങളില്‍ 4000ത്തില്‍ അധികം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് ക്യാംപുകളില്‍ അവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം, കളിപ്പാട്ടങ്ങള്‍, എന്നിവയും എത്തിച്ചു കൊടുക്കാന്‍ സാധിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണമനോഭാവവും, പ്രവര്‍ത്തനവും വളരെ പ്രശംസനീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ 20ലധികം മല്‍സ്യത്തൊഴിലാളികളെ യോഗത്തില്‍ അനുമോദിച്ചു. ‘രക്ഷാ പ്രവര്‍ത്തനത്തില്‍ എസ്ഡിപിഐ ആര്‍ജി ടീമിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഭാഗ്യമാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ യോഗത്തില്‍ അറിയിച്ചു. മണ്ഡലം സെക്രട്ടറി ഷെജീര്‍ കോയ മോന്‍ അദ്ധ്യക്ഷത വഹിച്ചു. സുധീര്‍ കല്ലുപാലം, എബിഉണ്ണി, ഇബ്രാഹീം വണ്ടാനം, ഷീജ നൗഷാദ്, റസീന സജീവ്, ഷാനവാസ് സുനീര്‍ വണ്ടാനം, മത്സ്യത്തൊഴിലാളി സന്തോഷ് സംസാരിച്ചു.

Next Story

RELATED STORIES

Share it