World

യേശുവിനെ പരാമര്‍ശിക്കുന്ന മഹാത്മാഗാന്ധിയുടെ കത്ത് വില്‍പനയ്ക്ക്‌

വാഷിങ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി  യേശുവിനെ പരാമര്‍ശിച്ച് യുഎസിലെ ക്രിസ്ത്യന്‍ പുരോഹിതന് എഴുതിയ കത്ത് വില്‍പനയ്ക്ക്.
മനുഷ്യകുലത്തിന്റെ മഹാനായ അധ്യാപകരിലൊരാളായിരുന്നു യേശു എന്ന് പരാമര്‍ശിക്കുന്ന കത്താണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 50,000 യുഎസ് ഡോളര്‍ നല്‍കിയാല്‍ കത്ത് സ്വന്തമാക്കാം. പെന്‍സില്‍വാനിയയിലെ റാബ് കലക്ഷന്‍സ് ആണ് ഗാന്ധിജി 1926 ഏപ്രില്‍ ആറിന്  സബര്‍മതി ആശ്രമത്തില്‍ നിന്നെഴുതിയ കത്ത് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. മങ്ങിയ മഷിയില്‍ ടൈപ്പ് ചെയ്ത കത്തില്‍ വ്യക്തമാവാത്ത രീതിയില്‍ ഒപ്പും പതിച്ചിട്ടുണ്ട്.
മതങ്ങള്‍ തമ്മില്‍ സമാധാനത്തോടെ കഴിയുന്ന ലോകത്തെ കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്നതാണ് കത്തെന്ന് റാബ് കലക്ഷന്‍സ് പ്രിന്‍സിപ്പല്‍ നാതന്‍ റാബ് അഭിപ്രായപ്പെട്ടു.
ക്രിസ്തുവിനെ കുറിച്ച് പരാമര്‍ശിക്കുന്ന മറ്റു കത്തുകള്‍ ഗാന്ധിജി എഴുതിയിട്ടില്ലെന്നാണ് തങ്ങളുടെ ഗവേഷണത്തില്‍ കണ്ടെത്തിയതെന്ന് റാബ് കലക്ഷന്‍സ് അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it