malappuram local

യുവാവിനെ പോലിസ് മര്‍ദിച്ച് മോഷണക്കുറ്റം സമ്മതിപ്പിച്ചതായി പരാതി

എടക്കര: മോഷണക്കേസില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി പരാതി. യുവാവ് ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുന്നു. മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശിയായ യുവാവണ് പരാതിക്കാരന്‍. കഴിഞ്ഞ ആറാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പോത്തുകല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു  ടെക്‌സ്‌റ്റൈല്‍സില്‍ നോമ്പുതുറ സമയത്ത് മോഷണം നടന്നിരുന്നു. ഷട്ടര്‍ താഴ്ത്തി നടത്തിപ്പുകാരന്‍ നോമ്പ് തുറക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. ഏഴായിരം രൂപയാണ് മോഷണം പോയത്. ഈ സമയം ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ആശുപത്രിയിലെത്തിയതായിരുന്നു യുവാവ്. ഡോക്ടര്‍ വരാന്‍ താമസുള്ളതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വില്ലേജ് ഓഫീസ് പരിസരം വരെ നടന്നു. ഈ സമയത്താണ് മോഷണം നടന്നത്.
കടയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഇയാളെപ്പോലെ തോന്നിപ്പിക്കുന്ന ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നത് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടയുടമ പോലിസില്‍ പരാതി നല്‍കുമയായിരുന്നു. പോത്തുകല്‍ എസ്‌ഐ കെ ദിജേഷ് വാഹന സംബന്ധമായ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവാവിനെ ഒരു പോലീസുകാരന്‍ നന്നായി മര്‍ദ്ദിച്ചുവത്രെ.
തുകയെത്രയാണെന്ന് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്ലങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും, പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനം ഭയന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇയാളുടെ പിതാവ് ഇടപെട്ട് കേസ് ഒഴിവാക്കുകയും പരാതിക്കാരന് നഷ്ടപ്പെട്ട ഏഴായിരം രൂപ തിരികെ നല്‍കുകയുമായിരുന്നു. പിന്നീടാണ് താനല്ല മോഷ്ടിച്ചതെന്ന വിവരം ഇയാള്‍ പുറത്ത് പറയുന്നത്. ഇതേത്തുടര്‍ന്ന് മോഷണം നടന്ന കടയുടെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടിച്ചത് ഇയാളല്ലെന്ന് വ്യക്തമായി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച സിപിഎം നേതാക്കള്‍ പോലീസ് സ്റ്റഷനിലെത്തുകയും വിവിരം പറയുകയുമായിരുന്നു.
കുറ്റക്കാരനല്ലാത്ത യുവാവിനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച സംഭവം സ്‌റ്റേഷനില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും വാക്കേറ്റങ്ങള്‍ക്കും  കാരണമായി. പിന്നീട് ടെക്‌സ്റ്റൈല്‍സ് ഉടമയ്ക്ക് നല്‍കിയ ഏഴായിരം രൂപ തിരികെ വാങ്ങി പോലീസ് യുവാവിന് നല്‍കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇതേത്തുടര്‍ന്നാണ് നഷ്ടപ്പെട്ട പണം ഇയാളില്‍ നിന്നും കടയുടമയ്ക്ക് വാങ്ങി നല്‍കിയത്. സ്റ്റേഷനിലെത്തിയ ഇയാളുടെ പിതാവിനോടും, മറ്റ് പലരോടും തനിക്ക് തെറ്റ് പറ്റിയെന്ന് ഇയാള്‍ പറയുകയും ചെയ്തതായി പോലീസ് പഞ്ഞു.
കുറ്റസമ്മതം നടത്തിയതിനാലാണ് കൂടുതല്‍ പരിശോധനകളും മറ്റും നടത്താതിരുന്നത്. മോഷണം നടന്ന സംഭവത്തില്‍ കടയുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it