യുപിയില്‍ കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ചു
BY midhuna mi.ptk17 April 2018 9:19 AM GMT
X
midhuna mi.ptk17 April 2018 9:19 AM GMT
ഇറ്റാവ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ച നിലയില്‍. പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരുപ്പുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തൊട്ടടുത്ത ദിവസം രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൊലപാതകത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. അതേസമയം, പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT