യുഎന്‍ മനുഷ്യാവകാശ റിപോര്‍ട്ടിനെ സ്വാഗതംചെയ്ത് സംഘടനകള്‍

ശ്രീനഗര്‍: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ റിപോര്‍ട്ടിനെ സ്വാഗതം ചെയ്ത് ജമ്മുകശ്മീര്‍ പൗരസമൂഹ സഖ്യവും (ജെകെസിസിഎസ്) കാണാതായവരുടെ രക്ഷിതാക്കളുടെ സമിതിയും (എപിഡിപി) രംഗത്തുവന്നു. യുഎന്‍ മനുഷ്യാവകാശ സമിതി ഹൈക്കമ്മീഷണര്‍ യുഎന്‍ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കശ്മീരിലെയും പാക് അധീന കശ്മീരിലെയും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2016 ജൂലൈ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മേഖലകളില്‍ നടന്ന സംവഭവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2016 മുതല്‍ പ്രദേശം സന്ദര്‍ശിക്കാനുള്ള യുഎന്‍ കമ്മീഷന്റെ ആവശ്യം ഇന്ത്യയും പാകിസ്താനും നിരസിച്ചിരുന്നു.
കശ്മീരില്‍ ദിവസേന നടക്കുന്ന അതിക്രമങ്ങളും തര്‍ക്കങ്ങളില്‍ പാര്‍ട്ടികള്‍ ഇടപെടുന്നതിനെയും ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇരു സംഘടനകളും റിപോര്‍ട്ടിനെ പിന്തുണച്ചുള്ള പത്രക്കുറിപ്പില്‍ പറഞ്ഞത്. മേഖലയിലെ മനുഷ്യാവകാശലംഘനങ്ങളില്‍ ഏറെക്കാലത്തെ മൗനത്തിനു ശേഷമുള്ള ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിന് പ്രതീകാത്മക മൂല്യമുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്.
Next Story

RELATED STORIES

Share it