യുഎഇ പൊതുമാപ്പ് ഡിസംബര്‍ 1 വരെ നീട്ടി

ദുബയ്: വിസയും യാത്രാരേഖകളുമില്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് യാതൊരു പിഴയും നല്‍കാതെ രാജ്യം വിട്ടുപോവാന്‍ കഴിയുന്ന പൊതുമാപ്പ് സമയപരിധി യുഎഇ ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 1 വരെയാണ് ദീര്‍ഘിപ്പിച്ച സമയപരിധി. ആഗസ്ത് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പുതിയ വിസ ലഭിക്കുകയാണെങ്കില്‍ രാജ്യം വിട്ടുപോവാതെ തന്നെ നിയമവിധേയമായി താമസിക്കാനും അധികൃതര്‍ ഈ പ്രാവശ്യം സൗകര്യം ഒരുക്കിയിട്ടുണ്ട്. അനധികൃത തൊഴിലാളികള്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താനായി അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലായി പ്രത്യേക ഔട്ട്പാസ് സെന്ററുകള്‍ തന്നെ ആരംഭിച്ചിരുന്നു. ഈ കേന്ദ്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it