palakkad local

യാത്രക്കാരുടെ പ്രതിഷേധം: കൊല്ലങ്കോട്ടെ ഗതാഗത പരിഷ്‌കാരം ഉപേക്ഷിച്ചു

കൊല്ലങ്കോട്: ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കൊല്ലങ്കോട് ടൗണില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഗതാഗത പരിഷ്‌ക്കാരം വേണ്ടെന്നുവച്ചു. കഴിഞ്ഞ തിങ്കളാഴ്ച കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് ഇന്നലെ മുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ തീരുമാനമായത്. ഇന്നലെ ഹര്‍ത്താല്‍ ആയതിനാല്‍ വാഹനങ്ങള്‍ ഓടിയില്ലങ്കിലും യാത്രക്കാരുടെ ശക്തമായ ഇടപെടല്‍ കാരണം ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പഴയ സ്ഥിതി തുടരുമെന്ന് സിഐ കെ പി ബെന്നി അറിയിക്കുകയായിരുന്നു.
എലവഞ്ചേരി, നെന്മാറ, പല്ലശ്ശേന ഭാഗത്തു നിന്നും വരുന്ന ബസ് തങ്കരാജ് തുയ്യേറ്ററിന് മുന്നിലും കാമ്പ്രത്ത്ചള്ള ,കുറ്റിപ്പാടം, ഭാഗത്തു വരുന്ന ബസുകള്‍ ചിക്കണാംമ്പാറ പെട്രോള്‍ പമ്പിനും മുന്നിലും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണം. ടൗണിലെ സ്‌റ്റോപ്പുകള്‍ ഇതോടെ ഇല്ലാതാകും. ഇതോടെ  ടൗണില്‍ എത്താന്‍ അര കിലോമീറ്ററോളം നടക്കേണ്ടിവരും. മഴ പെയ്താല്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും ഇവിടെ സൗകര്യമില്ല. അന്തര്‍സം സ്ഥാനപാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ രണ്ട് ബസ് സ്‌റ്റോപ്പ് അധികമായി വരുന്നതും കൂടുതല്‍ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നു. വേണ്ടത്ര കൂടിയാലോചനയോ ശാസ്ത്രിയ വശങ്ങളാ യാത്രക്കാരുടെ പ്രയാസങ്ങളോ മനസിലാക്കാതെ എടുത്ത തീരുമാനമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതെന്ന് ചില ജനപ്രതിനിധികളും ആരോപിച്ചു.
എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ആടിഒ, എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമേ ഇനിയൊരു പരിഷ്‌ക്കാരം നടപ്പില്‍ വരുത്തുവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it