മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്‌

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്‌
X
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റ് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ശരിയായ തയ്യാറെടുപ്പുകളില്ലാതെ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും നടപ്പാക്കിയതിലൂടെ താറുമാറായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്തുന്നതിനുള്ള കടുത്ത നടപടികള്‍ക്കൊപ്പം അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും നടപ്പാക്കുകയെന്ന വെല്ലുവിളിക്കിടയിലാണ് ഇന്നത്തെ ബജറ്റ് അവതരണം.



കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച. ഗുജറാത്തില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതു മുന്നില്‍ക്കണ്ട് ഗ്രാമീണമേഖലയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. 2018 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ  3.2 ശതമാനവും 2019 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശതമാനവും കമ്മി ബജറ്റാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. നികുതി സംവിധാനം ജിഎസ്ടിയിലേക്കു മാറിയതു പ്രതിഫലിക്കുന്നതാവും ബജറ്റെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആദായനികുതി ഇളവു പരിധി കൂട്ടാന്‍ സാധ്യതയുണ്ട്. ഭവന വായ്പയിലുള്ള പലിശ പരിധിയും കൂടും. 21.5 ലക്ഷം കോടിയുടേതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. അടുത്തകാലത്ത് പണപ്പെരുപ്പം കൂടിയതും ബജറ്റില്‍ പ്രതിഫലിക്കും. കുറഞ്ഞ ചെലവിലുള്ള വീടുകള്‍, കാര്‍ഷികരംഗം, ഡിജിറ്റല്‍ ഇക്കോണമി എന്നിവയ്ക്കും ബജറ്റില്‍ മുന്‍ഗണന കിട്ടും.
Next Story

RELATED STORIES

Share it