Flash News

മോദിയെ കടന്നാക്രമിച്ച് മന്‍മോഹന്‍സിങ്

ബംഗളൂരു: മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച്് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. മോദിയുടെ നയങ്ങളെല്ലാം വിനാശകരമായിരുന്നുവെന്നും സാമ്പത്തിക നയങ്ങളെല്ലാം തെറ്റായിരുന്നുവെന്നും മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി. രാജ്യം ഏറെ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മോദി സര്‍ക്കാര്‍ വികലമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയിലെ കള്ളത്തരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
2013ല്‍ വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 28,416 കോടിയായിരുന്നെങ്കില്‍ 2017 സപ്തംബറില്‍ അത് 1.11 ലക്ഷം കോടിയായിരുന്നു. എന്നാല്‍, ഇതിനു കാരണക്കാരായവര്‍ ഒരു ശിക്ഷയും അനുഭവിക്കാതെ നടക്കുന്നു. ഇത്തരത്തില്‍ സമ്പദ്‌വ്യവസ്ഥയെ യാതൊരു അച്ചടക്കവുമില്ലാതെ കൈകാര്യം ചെയ്യുന്ന മോദിയുടെ രീതി ബാങ്കിങ് മേഖലയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തി. നമ്മുടെ രാജ്യം ഇന്നു വളരെ ദുഷ്‌കരമായ അവസ്ഥയിലൂടെയാണു കടന്നുപോവുന്നത്. കര്‍ഷകര്‍ വളരെ പ്രതിസന്ധിയിലാണ്. യുവാക്കള്‍ക്ക് ജോലിയില്ല. സമ്പദ്‌വ്യവസ്ഥ പിളര്‍ന്നിരിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടങ്ങളെല്ലാം ഒഴിവാക്കാവുന്നതായിരുന്നു.
മോദി സര്‍ക്കാര്‍ എടുത്ത രണ്ടു മണ്ടന്‍ തീരുമാനങ്ങളായിരുന്നു നോട്ട് അസാധുവാക്കലും ജിഎസ്ടിയും. ഇവ കാരണം സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇടത്തരം, ചെറുകിട വ്യാപാരമേഖലയെയാണ്. ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും നയങ്ങളെന്ന പേരില്‍ നടപ്പാക്കിയ മണ്ടത്തരങ്ങള്‍ കാരണമായി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബിജെപി സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. വര്‍ഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറ്റിയെടുത്തത്. അതിപ്പോള്‍ ഘട്ടംഘട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it