മേഘാലയ സര്‍ക്കാര്‍: അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു
BY sruthi srt4 March 2018 6:55 AM GMT
X
sruthi srt4 March 2018 6:55 AM GMT
ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്. ശനി രാത്രി വൈകി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ട് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണെന്നു ഗവര്‍ണറോടു പറഞ്ഞിട്ടുണ്ട്-മുതിര്‍ന്ന നേതാവ് കമല്‍ നാഥ് ദേശീയമാധ്യമത്തോടു പറഞ്ഞു. കമല്‍ നാഥിനെയും അഹമ്മദ് പട്ടേലിനെയുമാണ് സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് മേഘാലയയിലേക്ക് അയച്ചത്.
60 അംഗ നിയമസഭയില്‍ 59 സീറ്റുകളിലേക്കാണു മല്‍സരം നടന്നത്. ഇതില്‍ കേവല ഭൂരിപക്ഷം 31 സീറ്റാണെന്നിരിക്കെ, 21 സീറ്റുകളാണ് കോണ്‍ഗ്രസിനു നേടാനായത്. എന്‍പിപിക്ക് 19, ബിജെപിക്ക് രണ്ട്, മറ്റുള്ളവര്‍ 17 എന്നിങ്ങനെയാണ് സീറ്റുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റായിരുന്നു കോണ്‍ഗ്രസ് നേടിയത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT