മെസ്സിയേയും വീഴ്ത്തി ഗോള്‍ വേട്ടക്കാരില്‍ ഹാരി കെയ്ന്‍ ഒന്നാമത്
BY vishnu vis26 Dec 2017 5:46 PM GMT
X
vishnu vis26 Dec 2017 5:46 PM GMT
2017 കലണ്ടര്‍ വര്‍ഷം വിവിധ ചാംപ്യന്‍ഷിപ്പുകളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം ഹാരിയ കെയ്നിന്. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ 54 ഗോളെന്ന നേട്ടമാണ് കെയ്ന്‍ തിരുത്തിയത്. കൂടാതെ, ഇന്നലത്തെ മല്‍സരത്തോടു കൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കെയ്നിന് കഴിഞ്ഞു. 18 ഗോളുകളാണ് സീസണില്‍ കെയ്ന്‍ നേടിയത്. 15 ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് തൊട്ടുപിറകിലുണ്ട്. അതേപോലെ പ്രീമിയല്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി ടോട്ടനം സ്ട്രൈക്കറിന് സ്വന്തം. 22 വര്‍ഷം മുമ്പ് 1995 ല്‍ ബ്ലാക്ബേണ്‍ താരം അലന്‍ഷിയര്‍ നേടിയ 36 ഗോള്‍ റെക്കോഡാണ് ഇംഗ്ലണ്ട് സ്ട്രൈക്കര്‍ പഴങ്കഥയാക്കിയത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനായി ഇന്നലെ 96ാം ഗോളാണ് ഹാരി നേടിയത്. 97 ഗോളുകള്‍ നേടിയ ടെഡി ഷെറിംഗ്ഹാമാണ് കാനിന് മുന്നിലുള്ളത്. എവേ മാച്ചില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ ടോട്ടനം താരം കൂടിയാണ് കേയ്ന്‍. ഇന്നലെ സതാംപ്റ്റനെതിരായ ഹാട്രിക്കോടെ ഇ പിഎല്ലിന്റെ ഈ സീസണില്‍ അഞ്ച് ഹാട്രിക്കുകളാണ് കെയ്ന്‍ നേടുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT