മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുംസഭയിലെ പീഡനം: വൈദികരുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു
BY kasim kzm18 July 2018 4:20 AM GMT
kasim kzm18 July 2018 4:20 AM GMT
ന്യൂഡല്‍ഹി: കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ വൈദികരുടെ അറസ്റ്റ് സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞു. നാളെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഒന്നാം പ്രതിയായ ഓര്‍ത്തഡോക്സ് വൈദികന് ഫാ. സോണി വര്‍ഗീസ്, മൂന്നാംപ്രതി ജെയ്സ് കെ ജോര്‍ജ് എന്നിവരാണ് സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഹരജി കോടതി ഇന്നലെ പരിഗണിക്കുമെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് നാളത്തേക്കു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. പോലിസ് ഏതുനിമിഷവും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നുമായിരുന്നു വൈദികരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ഹരജി പരിഗണിച്ച് തീര്‍പ്പാക്കുന്നത് വരെ ഒരു ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT