Flash News

മുത്ത്വലാഖ് കോടതി പരാമര്‍ശം അനുചിതം: സമസ്ത



കോഴിക്കോട്: മുത്ത്വലാഖ് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം അഭിപ്രായപ്പെട്ടു. വിശുദ്ധ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ പരാതികള്‍ പരിശോധിക്കുന്ന കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. മുത്ത്വലാഖ് എന്താണെന്ന് മനസ്സിലാക്കാതെയാണ് പലരും അഭിപ്രായം നടത്തുന്നത്. മൗലികാവകാശങ്ങളുടെ ലംഘനം ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാണ് ഇത്തരം വാദങ്ങളുമായി ചിലര്‍ മുന്നോട്ടുവരുന്നത്. ശരീഅത്ത് സംരക്ഷിക്കുന്നതിന് ഏതറ്റംവരെ പോകാനും ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും മറിച്ചുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷനായി. എം ടി അബ്ദുല്ല മുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി കെ പരീക്കുട്ടി ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it