മുംബയ് വിമാനത്താവളത്തില്‍ തീപിടിത്തം
BY ajay G.A.G13 Jan 2018 1:33 PM GMT
X
ajay G.A.G13 Jan 2018 1:33 PM GMT
മുംബയ്: മുംബയ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വന്‍ തീപിടിത്തം. ഏറ്റവും താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ വിഭാഗമാണ് തീ അണച്ചത്.
യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്ന് വളരെ അകലെയാണ് തീപിടിച്ച കോണ്‍ഫറന്‍സ് ഹാളെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനങ്ങളുടെ സര്‍വീസുകളെയോ പ്രവര്‍ത്തന്നത്തെയൊ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT