മിഠായിത്തെരുവിലെ വാഹന ഗതാഗതം: പൊതുചര്‍ച്ച 12ന്
BY kasim kzm9 Dec 2017 3:24 AM GMT
kasim kzm9 Dec 2017 3:24 AM GMT
കോഴിക്കോട്: പൈതൃകത്തെരുവിന്റെ ഭാഗമായി നവീകരണം നടത്തി തുറന്ന് കൊടുക്കുവാന്‍ പോകുന്ന മിഠായിത്തെരുവിലൂടെ വാഹന ഗതാഗതം ആവശ്യമാണോ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിക്കുവാന്‍ കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി തീരുമാനിച്ചു. 12ന് വൈകിട്ട് നാലിന് കോഴിക്കോട് പോലിസ് ക്ലബ്ബ് ഹാളിലാണ് ചര്‍ച്ച. പരിപാടിക്ക് രൂപം നല്‍കാന്‍ ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ജില്ലാ പ്രസിഡന്റ് ടി കെ എ അസീസ് അധ്യക്ഷത വഹിച്ചു. മിഠായിത്തെരുവില്‍ വാഹന ഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ എ അസീസിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ യു വി ജോസിനെ കണ്ട് നിവേദനം നടത്തി. തെരുവ് സംരക്ഷിക്കുമ്പോള്‍ വ്യാപാരികളുടെ താല്‍പര്യത്തോടൊപ്പം ഉപഭോക്തൃതാല്‍പര്യവും പരിഗണിക്കണമെന്ന് സമിതി ആവശ്യപ്പെടും.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT