മാഹിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു
BY kasim kzm8 May 2018 3:14 AM GMT
kasim kzm8 May 2018 3:14 AM GMT
കണ്ണൂര്‍: മാഹിയിലും കണ്ണൂരിലുമുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാഹി മുന്‍ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷനേജുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിന് വെട്ടേറ്റത്. പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷനേജിനു വെട്ടേല്‍ക്കുകയായിരുന്നു. മാഹി കലാഗ്രാമത്തിനടുത്ത് വച്ചാണ് ഓട്ടോ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷനേജ് മരണപ്പെട്ടത്.
ബാബു കണ്ണിപ്പൊയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവം ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും ഗൂഢാലോചനയെക്കുറിച്ച് പോലിസ് അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT