മാണിയും ജോര്‍ജും നീതി നിര്‍വഹണത്തെ വെല്ലുവിളിക്കുന്നു: എസ്ഡിപിഐ
BY kasim kzm4 Oct 2018 4:15 AM GMT
kasim kzm4 Oct 2018 4:15 AM GMT
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച കെ എം മാണിയും പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച പി സി ജോര്‍ജും നീതി നിര്‍വഹണത്തെ വെല്ലുവിളിക്കുകയാണെന്നും പീഡിതരോടൊപ്പം നില്‍ക്കാനുള്ള നീതിബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ജനപ്രതിനിധികളായി തുടരാന്‍ അര്‍ഹതയില്ലെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ സ്വാധീനത്തിന് വഴങ്ങി സ്ത്രീകള്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ വെള്ള പൂശുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഭീഷണികള്‍ക്കും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കും വഴങ്ങാത്ത പരാതിക്കാരിയോടും അവര്‍ക്ക് വേണ്ടി തെരുവില്‍ നിരാഹാരം കിടന്ന കന്യാസ്ത്രീകളോടുമാണ് രാഷ്ട്രീയ നേതാക്കള്‍ ഐക്യദാര്‍ഢ്യമാണ് പ്രഖ്യാപിക്കേണ്ടത്. കെ എം മാണിയുടെയും പി സി ജോര്‍ജിന്റെയും നടപടി എംഎല്‍എ പദവിയുടെ മാന്യത നഷ്ടപ്പെടുത്തിയെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT