മാഡ്രിഡ് ഓപണ്‍: ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പുറത്ത്
BY vishnu vis9 May 2018 3:42 PM GMT
X
vishnu vis9 May 2018 3:42 PM GMT
മാഡ്രിഡ്: തുടര്‍ തോല്‍വികള്‍ വിട്ടുമാറാതെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ഇന്നലെ മാഡ്രിഡ് ഓപണിന്റെ രണ്ടാം റൗണ്ടിലിറങ്ങിയ നിലവിലെ 12ാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ 10ാം നമ്പര്‍ സീഡുമായ സെര്‍ബിയയുടെ നൊവാക ജോകോവിച്ചിന് തോല്‍വി പിണഞ്ഞു. സീഡില്ലാ താരവും ലോക 22ാം നമ്പര്‍ താരവുമായ ബ്രിട്ടന്റെ കൈല്‍ എഡ്മണ്ടിനോടാണ് ജോക്കോവിച്ചിന് മുട്ടുമടക്കേണ്ടി വന്നത്. സ്‌കോര്‍ 3-6,6-2,3-6. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റ് മികച്ച പോരാട്ടത്തിലൂടെ നേടിയ ജോക്കോവിച്ച് മല്‍സരം 1-1ന്റെ സമനിലയിലെത്തിച്ചു. എന്നാല്‍ അവസാന സെറ്റില്‍ പരാജയപ്പെട്ടതോടെ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരമായ കരോളിന്‍ വോസ്‌നിയാക്കിക്ക് അട്ടിമറി പരാജയം പിണഞ്ഞപ്പോള്‍ മറ്റു മുന്‍നിര താരങ്ങളായ ഗാര്‍ബൈന്‍ മുഗുരുസയും സിമോണ ഹാലെപും കരോളിന പ്ലിസ്‌കോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോക 20ാം നമ്പര്‍ ഹോളണ്ട് താരം കികി ബെര്‍ട്ടന്‍സിനോടാണ് രണ്ടാം സീഡായ വോസ്‌നിയാക്കി ദയനീയ പരാജയം നേരിട്ടത്. സ്‌കോര്‍ 6-2,6-2. ലോക ഒമ്പതാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സിനെയാണ് ആറാം നമ്പര്‍ താരമായ പ്ലിസ്‌കോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2,6-3.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT