മല്യ സമര്‍ഥനെന്ന് കേന്ദ്രമന്ത്രി

ഹൈദരാബാദ്: മല്യയെപ്പോലെ സമര്‍ഥനാകാന്‍ ദലിതരോട് ഉപദേശിച്ച് കേന്ദ്രമന്ത്രി. മല്യയെപ്പോലെ സമര്‍ഥന്‍മാരായി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാനും ജീവിതത്തില്‍ വിജയിക്കാനുമാണ് കേന്ദ്രമന്ത്രി ജുവല്‍ ഓറം ഉപദേശിച്ചത്.
ദേശീയ ആദിവാസി വ്യാപാര കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദലിതര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ലഭിക്കുന്നുണ്ടെങ്കിലും വ്യവസായങ്ങളില്‍ തിളങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it