മരണ കാരണംഅടിവയറ്റിലേറ്റ മാരകമായ ക്ഷതവും കുടലിലേറ്റ മുറിവും അണുബാധയും
BY kasim kzm13 April 2018 4:02 AM GMT
kasim kzm13 April 2018 4:02 AM GMT
കൊച്ചി/ആലപ്പുഴ: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. അതിക്രൂരമായ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അടിവയറ്റില്‍ ആഴത്തിലേറ്റ ക്ഷതം മൂലം ചെറുകുടല്‍ മുറിഞ്ഞതും ഇവിടെ അണുബാധയുണ്ടായതുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്രീജിത്തിന്റെ ശരീരത്തില്‍ ആകെ 18 മുറിവുകള്‍ കണ്ടെത്തിയെന്നും വൃക്കയും കരളും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഫൊറന്‍സിക് സര്‍ജന്‍ ഡോ.സഖറിയാസിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരത്തോടെ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. മര്‍ദനമേറ്റതിനെ തുടര്‍ന്നു ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി തകരാര്‍ സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ രേഖയിലും വ്യക്തമാക്കിയിരുന്നു. ഉദരത്തിലേറ്റ ശക്തമായ മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ ചെറുകുടിലില്‍ സുക്ഷിരം ഉണ്ടാവുകയും ഇതിനൊപ്പം വന്‍കുടലിലും കുടലിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന ഭിത്തിക്കും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുടലിലിലെ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവവും അണുബാധയും നിമിത്തം ശ്രീജിത്തിന്റെ രക്തസമ്മര്‍ദം കുറയുകയും ചെയ്തു. രക്തസ്രാവത്തെ തുടര്‍ന്നു കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായി. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിച്ചിരുന്നതായും ചികില്‍സാ രേഖയില്‍ വ്യക്തമാക്കിയിരുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT