malappuram local

മമ്പുറം പാലത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍ തുടങ്ങി

തിരൂരങ്ങാടി: പുതിയതായി നിര്‍മ്മിച്ച മമ്പുറം പാലത്തില്‍ തെരുവുവിളക്ക്  സ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങി. പാലത്തില്‍ എട്ട് മീറ്റര്‍ ഇടവിട്ടാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. പാലത്തിന്റെ കൈവരിയില്‍ ക്ലാമ്പ് ഉപയോഗിച്ച് ഘടിപ്പിച്ചാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. പാലത്തില്‍ 64 ലൈറ്റുകളുണ്ടാകും. പി കെ അബ്ദുറബ്ബ് എംഎല്‍എയുടെയും തിരൂരങ്ങാടി നഗരസഭയുടെയും ശ്രമഫലമായാണ് പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായത്.
മമ്പുറം പാലത്തിനോട് ചേ ര്‍ന്ന് തിരൂരങ്ങാടി ഭാഗത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ്‌റ്റോപ്പും നിര്‍മിക്കുന്നുണ്ട്. ഗതാഗതപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി മേഖലയിലെ വിവിധ ടൗണുകളിലും ജംഗ്ഷനുകളിലും സൂചനാബോര്‍ഡുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കല്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ആരംഭിച്ചിരുന്നു. ഇവയുടെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ദേശീയപാത കക്കാട്, തിരൂരങ്ങാടി ചന്തപ്പടി ബൈപ്പാസ് ജംഗ്ഷന്‍, മമ്പുറം പാലം തുടങ്ങുന്നിടത്ത് തിരൂരങ്ങാടി പള്ളിക്ക് സമീപം, കൊടിഞ്ഞി റോഡ് ബൈപ്പാസ് ജംഗ്ഷന്‍, ചെമ്മാട് ടൗണില്‍ കോഴിക്കോട് റോഡ് എന്നിവിടങ്ങളിലാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
കക്കാട് മൂന്ന്, ചന്തപ്പടി രണ്ട്, തിരൂരങ്ങാടി ഭാഗത്ത് മമ്പുറം പാലം തുടങ്ങുന്നിടത്ത് ഒന്ന്, കൊടിഞ്ഞി റോഡ് ബൈപ്പാസ് ജംഗ്ഷന്‍ രണ്ട്, കോഴിക്കോട് റോഡ് ജംഗ്ഷനില്‍ രണ്ട് എന്നിങ്ങനെയാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഈ പ്രദേശങ്ങളിലെല്ലാം സൂചന ബോര്‍ഡുകളും സ്ഥാപിക്കും. സിഗ്‌നലിന്റെയും തെരുവ് വിളക്കുകളുടെയുമെല്ലാം പ്രവൃത്തികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it