Kottayam Local

മദ്്‌റസാ വിദ്യാഭ്യാസം ധാര്‍മികാടിത്തറ: ചേലക്കുളം

ചങ്ങനാശ്ശേരി: മദ്്‌റസാ വിദ്യാഭ്യാസം പുതുതലമുറയുടെ ധാര്‍മികാടിത്തറ ഭദ്രമാക്കാന്‍ അനിവാര്യമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അബുല്‍ ബുഷ്‌റ മൗലവി. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ചങ്ങനാശ്ശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ മദ്്‌റസാ ഫെസ്റ്റും 42ാമത് മേഖലാ വാര്‍ഷികവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍ഹാജ് കെ എം ഈസാ മൗലവി അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. പുതൂര്‍പ്പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി പി എസ് ബഷീര്‍ പതാക ഉയര്‍ത്തി. വാര്‍ഷികസമ്മേളനം സിയാദ് മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കെ ഇ മൂസാ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. പി എ ഷാഹുല്‍ ഹമീദ് മൗലവി, ഫൈസല്‍ മൗലവി പ്ലാക്കല്‍പടി സംസാരിച്ചു.തുടര്‍ന്ന് സബ് ജൂനിയര്‍,ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മല്‍സരങ്ങള്‍ നടന്നു. വൈകിട്ടു നടന്നസമാപന സമ്മേളനത്തില്‍ പുതൂര്‍പള്ളി ചീഫ് ഇമാം അല്‍ ഹാഫിസ് ഷെമീസ് ഖാന്‍ മൗലവി നാഫിഇ മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനദാനം നിര്‍വഹിച്ചു. വി എ സഫറുല്ലാ മൗലവി ബാഖവി, ഹാജി പി എസ് ബഷീര്‍, അബ്ദുല്‍ ലത്തീഫ്, ഹുസൈന്‍ മൗലവി ബാഖവി സംസാരിച്ചു. തെങ്ങണ മദ്്‌റസ, പായിപ്പാട് മദ്്‌റസ,തിരുവല്ല മദ്്‌റസ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Next Story

RELATED STORIES

Share it