Flash News

മഞ്ചേരി മെഡിക്കല്‍ കോളജ് :വിദ്യാര്‍ഥികളെ മന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചു

മഞ്ചേരി: നിരാഹാര സമരത്തിലുള്ള മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചര്‍ച്ചയ്ക്കുക്ഷണിച്ചു. സ്വകാര്യ ചാനലില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മൂന്ന് അധ്യാപകരെ ശസ്ത്രക്രിയാ വിഭാഗത്തില്‍ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it