kozhikode local

ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതി

കോഴിക്കോട്: ഇല്ലാത്ത വ്യക്തിയുടെ പേരില്‍ വ്യാജപട്ടയം ചമച്ച് 3.50 കോടി വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതി.
കോര്‍പറേഷന്‍ ഓഫിസിനു സമീപത്തെ പള്ളിയുടെ സമീപത്തായുള്ള എന്‍ എം ബീരാന്‍കോയ ഹാജിയുടെ 3.50 കോടി വിലമതിക്കുന്ന സ്ഥലം ചെക്രയാം വളപ്പ് പരിപാലന കമ്മിറ്റി വ്യാജപട്ടയം നിര്‍മിച്ച്  തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണന്ന് എന്‍ എം ബീരാന്‍കോയ ഹാജി സ്വത്തു സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്ഥലം പള്ളിയുടേതാണന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 30 വര്‍ഷമായി ഭൂനികുതി പോലും അടയ്ക്കാത്ത സ്ഥലം പള്ളിയുടെതെന്ന് തെറ്റിദ്ധരിപ്പിച്ച് നികുതി  അടയ്ക്കുകയും കൈവശപ്പെടുത്തുകയുമായിരുന്നുവെന്നും ആരോപണമുണ്ട്.  സ്ഥലം പള്ളിയുടേതല്ലെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ തെളിഞ്ഞതാണ്.
എന്നാല്‍ വാടകയ്ക്കു നല്‍കിയ സ്ഥലം വാടകക്കാരനില്‍ നിന്നു പള്ളിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങുകയായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
പള്ളിക്കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ പത്തു മുതല്‍ വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസില്‍ അവകാശികള്‍ നിരാഹാരസമരം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ സമീര്‍ റഹ്മാന്‍, എ വി കാദരികോയ, വി ഫിറോസ്  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it