Flash News

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: അത്യാധുനിക ആയുധങ്ങളുമായി എന്‍എസ്ജി കമാന്‍ഡോകള്‍ കശ്മീരില്‍

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: അത്യാധുനിക ആയുധങ്ങളുമായി എന്‍എസ്ജി കമാന്‍ഡോകള്‍ കശ്മീരില്‍
X
ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ സേനയിലെ (എന്‍എസ്ജി)കമാന്‍ഡോകള്‍ അത്യാധുനിക ആയുധങ്ങളുമായി കശ്മീരില്‍ എത്തി. ഇലക്ട്രേമാഗ്നറ്റിക് തരംഗങ്ങള്‍ വഴി മനുഷ്യ സാന്നിധ്യം മനസിലാക്കാനും തിരിച്ചറിയാനും കഴിയുന്ന ത്രൂ ദി വാള്‍ റഡാര്‍,സ്‌നിപ്പേഴ്‌സ് റൈഫിള്‍സ് അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളത്.സായുധര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സമയങ്ങളിലുണ്ടാവുന്ന ഏറ്റമുട്ടലുകളില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടാറുണ്ട്. ഇത് ഒഴിവാക്കാനാണ് അത്യാധുനിക ആയുധങ്ങള്‍ കമാന്‍ഡോകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



നൂറുപേര്‍ ഉള്‍പ്പെടുന്ന കമാന്‍ഡോ സംഘമാണ് കശ്മീരില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എഫ് ക്യാപില്‍ പരീശീലനം നല്‍കിയതിനുശേഷമാണ് ജമ്മുകശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഇവരെ നിയോഗിക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പടെയുള്ള മേഖലകളില്‍ കമാന്‍ഡോകളെ നിയോഗിക്കും.ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ആസ്ഥാനത്താണ് കമാന്‍ഡോകള്‍ താമസിക്കുന്നത്.
കശ്മീര്‍ താഴ്‌വരയിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കഴിഞ്ഞ മാസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കമാന്‍ഡോകളെ നിയോഗിക്കാന്‍ തീരുമാനം എടുത്തത്.ത്.
Next Story

RELATED STORIES

Share it