Alappuzha local

ഭീകരവാദത്തെ ഇസ്‌ലാമുമായി ബന്ധിപ്പിക്കരുത് ; വിസ്ഡം എന്‍ലൈറ്റനിങ് കോണ്‍ഫറന്‍സ്



ആലപ്പുഴ: കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിനെ ഭീകരതയുടെ മതമായി ചിത്രീകരിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണമെന്ന്  വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ആലപ്പുഴ സലഫി നഗറില്‍ ആരംഭിച്ച വിസ്ഡം ജില്ലാ എന്‍ലൈറ്റനിങ് കോണ്‍ഫറന്‍സ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.അകന്നു പോയ മനുഷ്യ  മനസ്സുകളെ ഒന്നിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ, മുജാഹിദ് ദഅ്‌വാസമിതി, ഐഎസ്എം, എംഎസ്എം, എംജിഎം  ജില്ലാ സമിതികളുടെ സംയുക്താഭിമുഖ്യത്തിലാണ്  വിസ്ഡം എന്‍ലൈറ്റനിങ് കോണ്‍ഫറന്‍സ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.മാനവികസമൂഹം നേരിടുന്ന വെല്ലുവിളികളെ പക്വതയോടെ നേരിടാനും ജീവിത പ്രശ്‌നങ്ങളെ അതിജീവിച്ച് സാമൂഹിക ജീവിതം നയിക്കാനും മുതിര്‍ന്ന മതതത്വങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്നതും എന്‍ലൈറ്റനിങ് കോ ണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. എന്‍ലൈറ്റനിങ് കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി  ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ കണ്‍വീനര്‍ ബഷീര്‍ കുത്തിയത്തോട് അധ്യക്ഷത വഹിച്ചു.ഇന്ന് രാവിലെ എട്ടുമുതല്‍ വിസ്ഡം ഡോര്‍ ടു ഡോര്‍ ഗൃഹ സന്ദര്‍ശനത്തിന്റെ ഭാഗമായി  വീടുകളില്‍ സ്‌നേഹ സന്ദേശം എത്തിക്കും. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി കെ അശ്‌റഫ്  അധ്യക്ഷത വഹിക്കും. സമ്മേളനം തല്‍സമയം വീക്ഷിക്കുന്നതിന് വിപുലമായ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it