ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്കായി എട്ടാം ക്ലാസിന് അനുമതി: വിധിക്ക് സ്റ്റേ

കൊച്ചി: ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് വേണ്ടി ഓമശേരി വെളിമണ്ണ ഗവ. യുപി സ്‌കൂളില്‍ എട്ടാം ക്ലാസിന് അനുമതി നല്‍കിയ സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മുഹമ്മദ് അസീം എന്ന വിദ്യാര്‍ഥിയുടെ സൗകര്യാര്‍ഥം സ്‌കൂളില്‍ എട്ടാം ക്ലാസ് തുടങ്ങാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സ്‌റ്റേ. തൊട്ടടുത്ത ഹൈസ്‌കൂളില്‍ പഠനം ഉറപ്പാക്കാമെന്നും സ്‌കൂളിലേക്കും തിരിച്ചും വാഹനസൗകര്യം ഒരുക്കാമെന്നും കൊടുവള്ളി അസി. വിദ്യാഭ്യാസ ഓഫിസര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേ അനുവദിച്ചത്. ഒരു കുട്ടിക്ക് വേണ്ടി ഹൈസ്‌കൂള്‍ ആരംഭിക്കുന്നത് പ്രയാസങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it