Cricket

ബൗളിങില്‍ റെക്കോഡിട്ട് ജേസണ്‍ റാള്‍സ്റ്റണ്‍; പക്ഷേ ഇര്‍ഫാന്‍ പഠാനെ മറികടക്കാനായില്ല

ബൗളിങില്‍ റെക്കോഡിട്ട്  ജേസണ്‍ റാള്‍സ്റ്റണ്‍; പക്ഷേ ഇര്‍ഫാന്‍ പഠാനെ മറികടക്കാനായില്ല
X


തൗരംഗ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം സ്വന്തമാക്കി ആസ്‌ത്രേലിയ. പാപുവ ന്യൂ ഗിനിയക്കെതിരേ 311 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗിനിയ 59 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആസ്‌ത്രേലിയക്കായി നഥാന്‍ മക്‌സ്വീനി 156 റണ്‍സ് നേടി ടീമിനെ നയിച്ചു. ജേസണ്‍ സംഗ(88), പരം ഉപ്പല്‍(61) എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 15 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റ് നേടിയ ജേസണ്‍ റാള്‍സ്റ്റണിന്റെ ബൗളിങാണ് ഗിനിയയെ തകര്‍ത്തത്. അണ്ടര്‍ 19 പോരാട്ടങ്ങളിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു റാള്‍സ്റ്റണിന്റേത്. 2003 ല്‍ ബംഗ്ലാദേശിനെതിരേ 16 റണ്‍സ് വിട്ടുനല്‍കി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പഠാനാണ് ഈ റെക്കോഡില്‍ മുന്നില്‍.
Next Story

RELATED STORIES

Share it